വേ​ത​നം ല​ഭി​ച്ചി​ല്ല: ഓം​ബു​ഡ്സ്മാ​ൻ ഇ​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും
Tuesday, January 25, 2022 12:39 AM IST
എ​ട​ക്ക​ര: ആ​ദി​വാ​സി​ക​ളാ​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ഓം​ബു​ഡ്സ്മാ​ൻ ഇ​ന്നു കോ​ള​നി​യി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉ​ദി​ര​കു​ളം ചാ​ലി കോ​ള​നി​ക്കാ​രാ​യ പ​തി​നേ​ഴ് തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ ഓം​ബു​ഡ്സ്മാ​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്നു കോ​ള​നി​യി​ൽ തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണ് പ​തി​നേ​ഴ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ത​ന​മാ​യി ല​ഭി​ക്കേ​ണ്ട​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ആ​ദി​വാ​സി​ക​ൾ​ക്കു വേ​ത​നം ല​ഭി​ക്കാ​ത്ത​തി​നു പി​ന്നി​ലെ​ന്നു ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.