ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കൊട്ടുക്കര പിപിഎംഎച്ച്എസ്എസിന് കിരീടം
1584928
Tuesday, August 19, 2025 7:55 AM IST
മഞ്ചേരി: മലപ്പുറം ജില്ലാ ജൂഡോ അസോസിയേഷനും സ്പോര്‍ട്സ് പ്രൊമോഷന് അക്കാഡമിയും മഞ്ചേരി തുറക്കല്‍ എച്ച്എംഎസ്എ യുപി സ്കൂളില്‍ ജൂണിയര്‍, സബ് ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ രണ്ടു ദിവസത്തെ ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.
22 സ്വര്‍ണവും 16 വെള്ളിയും 24 വെങ്കലവും ഉള്‍പ്പെടെ 62 മെഡലുകള്‍ നേടി കൊട്ടുക്കര പിപിഎംഎച്ച്എസ്എസ് കിരീടം നേടി. 20 സ്വര്‍ണവും 19 വീതം വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ പന്തല്ലൂര്‍ പിഎച്ച്എസ്എസ് ആണ് റണ്ണേഴ്സ് അപ്പ്. 37 മെഡലുകള്‍ നേടിയ കൊണ്ടോട്ടി എഎഫ്ടിയാണ് സെക്കന്റ് റണ്ണേഴ്സ് അപ്പ്.
സമാപനച്ചടങ്ങില്‍ കേരള സംസ്ഥാന ജൂഡോ അസോസിയേഷന് സെക്രട്ടറി റെന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ അസോസിയേഷന് പ്രസിഡന്റ് അഡ്വ. മോഹന്‍കുമാര്‍, ജില്ലാ സെക്രട്ടറി നൗഫല്‍, എം.കെ. അലി, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ. ശ്രീകുമാര്‍, എ. ജിതിന്, എ. ജിഷിന്, സ്കൂള്‍ മാനേജര്‍ കെ.എം. അബ്ദുൾ ഷുക്കൂര്‍, പ്രഥമാധ്യാപകന് കെ.എം.എ. സലീം, കായികാധ്യാപകന് മുനീര്‍, പിടിഎ പ്രസിഡന്റ് റഷീദലി എന്നിവര്‍ പങ്കെടുത്തു.