പനി മ​ര​ണം: യോ​ഗം ചേ​ർ​ന്നു
Tuesday, August 20, 2019 12:13 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ പനി മ​ര​ണം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ആ​ലോ​ച​നാ യോ​ഗം ചേ​ർ​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ള​ക്കു​ന്ന് പ്ര​ദേ​ശ​ത്താ​ണ് 70 കാ​ര​ൻ സം​ശ​യ​ക​ര​മാ​യ മ​ര​ിച്ച​ത്. ഡെ​ങ്കി​പ്പ​നി എന്നാണ് സംശയം എ​ന്നാ​ൽ ഇ​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ജി​ല്ലാ​പ്രാ​ണി​ജ​ന്യ​രോ​ഗ​വി​ഭാ​ഗം തി​ങ്ക​ളാ​ഴ്ച ഈ ​പ്ര​ദേ​ശ​ത്ത് ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ നി​ന്നും ഡെ​ങ്കി​പ്പ​നി ഉ​ണ്ടാ​കു​ന്ന കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഓ​രോ വീ​ടു​ക​ളി​ലും വി​റ​ക് മൂ​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ർ​പോ​ളി​ൻ ഷീ​റ്റു​ക​ളി​ൽ കൂ​ത്താ​ടി​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഷീ​റ്റു​ക​ൾ, ട​യ​റു​ക​ൾ ചി​ര​ട്ട​ക​ൾ ,കു​ട്ടി​ക​ളു​ടെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ, വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള വ​സ്തു​ക്ക​ൾ എ​ന്നി​വ​യി​ൽ ഇ​വ​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ആ​കാ​നും പ്ര​ദേ​ശ​ത്ത് ഡെ​ങ്കി​പ്പ​നി പ​ട​രാ​നും സാ​ധ്യ​ത​യു​ള്ള​താ​യി ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും പ്ര​ള​യം നാ​ശം വി​ത​ച്ച വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കി​ണ​റു​ക​ൾ ര​ണ്ടാം​ത​വ​ണ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി.​ല​സ്ന, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​പ്ര​മീ​ള, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ്, ബി​ന്ദു, ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ സി.​ശ്രീ​വ​ത്സ​ൻ, ജി​ല്ലാ ബ​യോ​ള​ജി​സ്റ്റ്, എ​ൻ.​ശ്രീ​കൃ​ഷ്ണ​കു​മാ​ർ, ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ ടി.​എ​ൻ.​അ​നൂ​പ്, നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ കെ.​കെ.​പ്ര​വീ​ണ, ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍ കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ് ക​മ്മ​ത്ത്, വി.​വി​നോ​ദ് കു​മാ​ർ, അ​ജു പി.​നാ​യ​ർ, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് വി.​എ​സ്.​ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വാ​ർ​ഡ് മെ​ംബർ​മാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, അങ്കണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ ക്ല​ബ്ബ് പ്ര​വ​ർ​ത്ത​ക​ർ, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​അം​ഗ​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.