ബോധവത്കരണവുമായി കൊ​തു​കുദിനാചരണം
Wednesday, August 21, 2019 12:29 AM IST
നി​ല​ന്പൂ​ർ: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ കൊ​തു​കു ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യാ​ന​ന്ത​രം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​സു​ഖ​ങ്ങ​ളെ കു​റി​ച്ചും അ​വ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കുറി​ച്ചും ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍ കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. കു​ട്ടി​ക​ൾ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ വീ​ടു​ക​ൾ​തോ​റും ന​ട​ത്തു​വാ​നു​ള്ള സ​ർ​വേ​യ്ക്കു​ള്ള പ​രി​ശീ​ല​ന​വും ന​ട​ത്തി.
സ്കൂ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ഉ​ള്ള നി​ജ​സ്ഥി​തി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മാതൃകയിൽ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ക്കും. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​ത് ക്രോ​ഡീ​ക​രി​ച്ച് തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കും. അ​ധ്യാ​പ​ക​രാ​യ മാ​യാ വാ​സു​ദേ​വ​ൻ, പി.​ഫൈ​സ​ൽ, ചാ​ലി​യാ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് വ​ഹീ​ദ റ​ഹ്മാ​ൻ, ജൂ​ണിയ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ഗീ​ത, ജൂ​ണിയ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ് ക​മ്മ​ത്ത്, ഷെ​റി​ൻ, സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.