ക​ള്ളു​ഷാ​പ്പി​നെ​തി​രേ അ​നി​ശ്ചി​ത​കാ​ല സ​മ​രം
Thursday, October 17, 2019 11:56 PM IST
എ​ട​ക്ക​ര:  ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ള്ളു​ഷാ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ ചൂ​ര​ക്ക​ണ്ടി ക​ട​വി​ൽ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി. മ​ദ്യ​മു​ത​ലാ​ളി​മാ​ർ നി​ർ​മി​ച്ച ഷാ​പ്പ് കെ​ട്ടി​ട​ത്തി​നു സ​മീ​പം ആ​രം​ഭി​ച്ച ജ​ന​കീ​യ സ​മ​രം ന​ല്ലം​ത​ണ്ണി വാ​ർ​ഡം​ഗം പി.​സി ജ​യ​ന്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​ക്കോ​ട്ടു​മ​ണ്ണ വാ​ർ​ഡം​ഗം സൂ​സ​ൻ മ​ത്താ​യി അ​ധ്യ​ക്ഷ​ത വഹിച്ചു. പൂ​ക്കോ​ട്ടു​മ​ണ്ണ ഗ്രാ​മ​ത്തി​ൽ ഷാ​പ്പ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ര​ണ്ടു വ​ർ​ഷ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ സ​മ​ര​ത്തി​ലാ​ണ്. ഇ​തി​നി​ടെ സ​മ​രം ചെ​യ്ത ജ​ന​കീ​യ സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ പാ​താ​രം​ചി​റ ഷി​നോ​യ്, പാ​നി​ക്ക​പ്പാ​റ സ​ജ​യ​ൻ, വ​ട്ട​പ്പാ​റ സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ മ​ദ്യ​വ്യാപാരി ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ത്തു.

ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ കു​ഞ്ഞു​കു​ട്ടി​ക​ളു​മാ​യി കു​ടും​ബ​മ​ട​ക്കം സ​മ​ര​ത്തി​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. കു​ടും​ബ​ശ്രീ, ജ​ന​കീ​യ മ​ദ്യ​വി​രു​ദ്ധ സ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​ന​കം നി​ര​വ​ധി സ​മ​ര​ങ്ങ​ളാ​ണ് ഷാ​പ്പി​നെ​തി​രെ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ  ചു​ങ്ക​ത്ത​റ ചൂ​ര​ക്ക​ണ്ടി​ക​ട​വി​ൽ ​എ​ന്തു​വി​ല കൊ​ടു​ത്തും ഷാ​പ്പ് സ്ഥാ​പി​ക്കു​മെ​ന്ന ഷാ​പ്പ് കോ​ണ്‍​ട്രാ​ക്ട​റു​ടെ​യും കെ​ട്ടി​ട ഉ​ട​മ​യു​ടെ​യും വെ​ല്ലു​വി​ളി​യാ​ണ് ജ​ന​കീ​യ പ്ര​ധി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചാ​ലി​യാ​ർ പു​ഴ​യു​ടെ തീ​ര​ത്ത് കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​നു സ​മീ​പ​ത്തും പി​ന്നീ​ട് ചൂ​ര​ക്ക​ണ്ടി ജം​ഗ്ഷ​നി​ലും ഷാ​പ്പി​നാ​യി കെ​ട്ടി​ടം നി​ർ​മി​ച്ച് മ​ദ്യ​ലോ​ബി നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി.

ഇ​തി​നി​ടെ ഉ​ദ്യോ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് ഷാ​പ്പി​നാ​യു​ള്ള ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്കി​യ ക​രാ​റു​കാ​ര​ൻ ഷാ​പ്പ് തു​റ​ക്കാ​ൻ ന​ട​ത്തി​യ നീ​ക്ക​വും വി​ജ​യി​ച്ചി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഷാ​പ്പ് തു​റ​ക്കു​മെ​ന്ന​റി​യി​ച്ച് ക​രാ​റു​കാ​ർ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ സ​മ്മ​ത​പ​ത്രം വാ​ങ്ങാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന സ​മ​ര​ത്തി​ൽ സി​പി​എം പൂ​ക്കോ​ട്ടു​മ​ണ്ണ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് പാ​റ​ത്താ​ഴ​ത്ത്, വ​ർ​ഗീ​സ് ത​ണ്ണി​നാ​ൽ, ബി​ജു, പി.​സി പൗ​ലോ​സ്, യേ​ശു​ദാ​സ് പാ​ല​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.