ലേ​ല നി​ക്ഷേ​പ​ക സം​ഗ​മം ന​വം​ബ​ർ 20ന്
Monday, October 21, 2019 12:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ട് വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ലും സ്വ​കാ​ര്യ ഭൂ​ഉ​ട​മ​ക​ളെ സം​യോ​ജി​പ്പി​ച്ച് സ​ജ്ജ​മാ​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പ് കം ​വ്യ​വ​സാ​യ ഹ്ബി​ലും സം​രം​ഭം തു​ട​ങ്ങാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രു​ടെ ലേ​ല നി​ക്ഷേ​പ​ക സം​ഗ​മം ന​വം​ബ​ർ 20, 21 തീ​യ​തി​ക​ളി​ൽ ഷി​ഫ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.
സാ​ന്പ​ത്തി​ക മാ​ന്ദ്യ​വും ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യും നേ​രി​ടു​ന്ന കാ​ല​ത്ത് കു​റ​ഞ്ഞ മു​ത​ൽ​മു​ട​ക്കി​ൽ സു​ര​ക്ഷി​ത നി​ക്ഷേ​പം ന​ട​ത്തി വ്യ​വ​സാ​യ വാ​ണി​ജ്യ സേ​വ​ന രം​ഗ​ത്തെ നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക, സാ​ധാ​ര​ണ​ക്കാ​ര​ന് ഈ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ മു​ത​ൽ​മു​ട​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കു​ക വ​ഴി തൊ​ഴി​ലും സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യും ഉ​റ​പ്പാ​ക്കു​ക, ജ​ന​കീ​യ വി​ഭ​വ​സ​മാ​ഹ​ര​ണം വ​ഴി ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി വ​ർ​ധി​പ്പി​ക്കു​ക​യും അ​തു​വ​ഴി ന​ഗ​ര​ത്തി​ന്‍റെ സു​സ്ഥി​ര പു​രോ​ഗ​തി ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ങ്ങ​ളോ​ടെ 2019 ഫെ​ബ്രു​വ​രി​യി​ൽ കേ​ര​ള ഇ​ൻ​വെ​സ്റ്റേ​ഴ്സ് കോ​ണ്‍​ക്ലേ​വ് എ​ന്ന പേ​രി​ൽ ന​ഗ​ര​സ​ഭ ന​ട​ത്തി​യ നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ൽ 1600 ഓ​ളം പേ​ർ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു.
ഗ​ൾ​ഫ് മേ​ഖ​ല​യി​ലും, നാ​ട്ടി​ലു​മാ​യു​ള്ള സാ​ധാ​ര​ണ​ക്കാ​രും, ഇ​ട​ത്ത​ര​ക്കാ​രു​മാ​യ ​നി​ക്ഷേ​പ​ക​ർ​ക്ക് സ​ന്പാ​ദ്യം സു​ര​ക്ഷി​ത​മാ​യും നി​യ​മ​പ​ര​മാ​യും അ​വ​രു​ടെ വി​ശ്വാ​സ ആ​ദ​ർ​ശ​ങ്ങ​ൾ പാ​ലി​ച്ചും നി​ക്ഷേ​പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഇ​ൻ​വെ​സ​റ്റേ​ഴ്സ് കോ​ണ്‍​ക്ലേ​വ് 2 എ​ന്ന പേ​രി​ലാ​ണ് ലേ​ല നി​ക്ഷേ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കെ​ഐ​സി നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ന്‍റെ പ്ര​ത്യേ​ക ഹെ​ൽ​പ്പ് ഡെ​സ്ക് 23 മു​ത​ൽ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.