ത​ര​ക​ൻ സ്കൂ​ളി​ൽ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Saturday, November 16, 2019 12:30 AM IST
അ​ങ്ങാ​ടി​പ്പു​റം: ശി​ശു​ദി​ന​ത്തി​ൽ അ​ങ്ങാ​ടി​പ്പു​റം ത​ര​ക​ൻ സ്കൂ​ളി​ൽ എ​ൽ​കെ​ജി മു​ത​ൽ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​സ്കി​റ്റ്, സി​നി​മാ​റ്റി​ക്ക് ഡാ​ൻ​സ്, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, ഫ്യൂ​ഷ​ൻ, ടാ​ബ്ലോ തുടങ്ങിയ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി ക​ൾ അ​ര​ങ്ങേ​റി. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്്്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു. ​ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്മ​നാ​ഭ​ൻ മാ​സ്റ്റ​ർ, തി​രു​മ​ന്ധാം​കു​ന്ന് ദേ​വ​സം ത​ന്ത്രി പി.​എം നാ​രാ​യ​ണ​ൻ മാ​സ്റ്റ​ർ, സ്കൂ​ൾ മാ​നേ​ജ​ർ വി.​കെ വേ​ണു​ഗോ​പാ​ൽ, ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജ്് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഇ.​എം സ്വ​പ്ന സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ൻ.​ജ​യ​ശ​ങ്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്നു പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ന​ട​ന്നു.
മൃ​ദം​ഗ​ത്തി​ൽ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സി​സി​ആ​ർ​ടി സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ നി​ര​ഞ്ജ​ൻ മ​ന​ഴി, സം​സ്ഥാ​ന ഗെ​യിം​സി​ൽ ക​രാ​ട്ടെ​യി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ പി. ​ഷാ​ന, സം​സ്ഥാ​ന വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം സ്ഥ​നം നേ​ടി​യ വൈ​ഷ്ണ​വ്, കാ​ര​ട്ടെ​യി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യ നി​ഷാ​ത്ത് അം​ജും എ​ന്നി​വ​രെ​ ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു