ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു ക​രു​ത​ലൊ​രു​ക്കി ജ​ന​മൈ​ത്രി പോ​ലീ​സ്
Saturday, December 7, 2019 11:31 PM IST
മ​ല​പ്പു​റം: ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു ക​രു​ത​ലൊ​രു​ക്കി ജ​ന​മൈ​ത്രി പോ​ലീ​സ്. ജീ​വി​ത സാ​യ​ന്ത​ന​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​യ വ​യോ​ധി​ക​ർ​ക്ക് ക​രു​ത​ൽ, ശ​രീ​രം ത​ള​ർ​ന്നു ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കു ഒ​രു കൈ ​സ​ഹാ​യം, സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ര​ക്ഷി​താ​ക്ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്കര​ണം എ​ന്നി​വ​യി​ലൂ​ടെ കേ​ര​ള പോ​ലീ​സ് ക​രു​ത​ലിന്‍റെ​ പു​തി​യ ച​രി​ത്രം കു​റി​ക്കു​ക​യാ​ണ്; ജ​ന​മൈ​ത്രി സു​ര​ക്ഷ പ​ദ്ധ​തി​യി​ലൂ​ടെ. ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ൾ അ​ത​ത് പോ​ലീ​സ്് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി വ​യോ​ധി​ക​രു​ടെ ക്ഷേ​മം അ​ന്വേ​ഷി​ച്ചും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചും ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന സ്ത്രീ​ക​ൾ​ക്കു ക​രു​ത​ലൊ​രു​ക്കി​യു​മാ​ണ് ജ​ന​മൈ​ത്രി സു​ര​ക്ഷാ പ​ദ്ധ​തി​യി​ലൂ​ടെ പോ​ലീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ളെ നേ​ർ​വ​ഴി ന​ട​ത്താ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്കി​ട​യി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ബോ​ധ​വ​ത്ക്ക​ര​ണ​വു​മു​ണ്ട്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യ​ത്തി​നു വി​ളി​ക്കാ​ൻ ജ​ന​മൈ​ത്രി പോ​ലീ​സ് ഫോ​ണ്‍ ന​ന്പ​റും ന​ൽ​കും. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ര​ണ്ടു വീ​തം ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​ണ് ജ​ന​മൈ​ത്രി സു​ര​ക്ഷ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.
പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ണ്. തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റു ഗ്രാ​മ​മേ​ഖ​ല​ക​ളി​ലും ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​രാ​ജാ​മ​ണി​യും സ​ന​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും പോ​ലീ​സ് സ​ഹാ​യ​ത്തി​നാ​യി ഫോ​ണ്‍ ന​ന്പ​ർ ന​ൽ​കു​ക​യും ചെ​യ്തു വ​രി​ക​യാ​ണ്.

ശ​രീ​രം ത​ള​ർ​ന്നു പ​തി​ന​ഞ്ച് വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​യ പ​ര​പ്പ​ന​ങ്ങാ​ടി സ​ദ്ദാം ബീ​ച്ചി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ ഇ​ല​ക്ട്രോ​ണി​ക് വീ​ൽ ചെ​യ​റി​നു 13500 രൂ​പ​യു​ടെ പു​തി​യ ബാ​റ്റ​റി സ്ഥാ​പി​ക്കാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ ജ​ന​മൈ​ത്രി പോ​ലീ​സി​നു സാ​ധി​ച്ചു​വെ​ന്നു സ​ന​ൽ പ​റ​ഞ്ഞു. വ​യോ​ധി​ക​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും പ​ല പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ ഇ​തി​ന​കം ക​ഴി​ഞ്ഞ​താ​യും രാ​ജാ​മ​ണി​യും വ്യ​ക്ത​മാ​ക്കി. സ​മാ​ന രീ​തി​യി​ൽ ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​ന​മൈ​ത്രി സു​ര​ക്ഷ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ആ​റു മാ​സം മു​ന്പാ​ണ് പോ​ലീ​സി​നെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ​ത്. വ​യോ​ധി​ക​രു​ള്ള വീ​ടു​ക​ളി​ൽ നി​ന്നു അ​യ​ൽ വീ​ടു​ക​ളി​ലേ​ക്കു കോ​ളിം​ഗ്് ബെ​ൽ സ്ഥാ​പി​ച്ച് സു​ര​ക്ഷാ സം​വി​ധാ​ന​മൊ​രു​ക്കാ​നു​ള്ള പ​ദ്ധ​തി​യും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.