പ്ര​തി​ഷേ​ധ​മി​ര​ന്പി​യ മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല
Tuesday, January 28, 2020 12:55 AM IST
വി​ഭ​ജ​ന നി​യ​മം പി​ൻ​വ​ലി​ക്കും​വ​രെ പൊ​രു​ത​ണം:
മ​ന്ത്രി കെ.​കെ. ശൈ​ല​ജ
മാ​ന​ന്ത​വാ​ടി: രാ​ജ്യ​ത്തി​ന്‍റെ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി നാ​ളെ​ക​ളി​ലും ച​ങ്ങ​ല​ക​ൾ തീ​ർ​ക്കേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ . ജി​ല്ല​യി​ൽ മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യു​ടെ ആ​ദ്യ​ക​ണ്ണി​യാ​യ​ശേ​ഷം മാ​ന​ന്ത​വാ​ടി​യി​ൽ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പോ​രാ​ട്ട​ങ്ങ​ൾ അ​വ​സാ​നി​ക്കി​ല്ല.
രാ​ജ്യ​ത്തെ മു​ച്ചൂ​ടും ന​ശി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെതും ആ​ർ​എ​സ്എ​സി​ന്‍റെതും. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഹി​ന്ദി​വി​നു​വേ​ണ്ടി​യു​ള്ള​ത​ല്ല, ഇ​ന്ത്യ​ക്കാ​രു​ടേ​താ​ണ്.
ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​ക്കാ​രു​ടെ വേ​ദ​പു​സ്ത​കം. അ​ത് ശി​ഥി​ല​മാ​ക്കാ​ൻ അ​നു​വ​ദി​ച്ചു​കൂ​ട. വി​ഭ​ജ​ന​ത്തി​ന്‍റെ നി​യ​മ​ങ്ങ​ൾ വ​ലി​ച്ചെ​റി​യും. മു​സ്ലിം സ​ഹോ​ദ​ര​ങ്ങ​ളോ​ട് ഒ​ന്നേ പ​റ​യാ​നു​ള്ളു, നി​ങ്ങ​ൾ ത​നി​ച്ച​ല്ല ഞ​ങ്ങ​ൾ ഒ​പ്പ​മു​ണ്ട്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കും​വ​രെ ഒ​ന്നി​ച്ച് പൊ​രു​ത​ണ​മെ​ന്നും മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.
മ​ല​പ്പു​റം: ഇടുപക്ഷത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ മലപ്പുറം ജി​ല്ല​യി​ൽ ന​ട​ത്തി​യ മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ൽ ഐ​ക്ക​ര​പ്പ​ടി​മു​ത​ൽ പു​ലാ​മ​ന്തോ​ൾ വ​രെ 67 കി​ലോ​മീ​റ്റ​റി​ൽ അ​ഞ്ചു​ല​ക്ഷം​പേ​ർ ഭി​ന്നി​പ്പി​ന്‍റെ ശ​ക്തി​ക​ൾ​ക്കെ​തി​രെ അ​ണി​ചേ​ർ​ന്നു.
ക​ശ്മീ​രി​ന്‍റെ ജ​ന​കീ​യ പോ​രാ​ളി മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി​യെ​യും മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​യും നേ​താ​ക്ക​ളെ​യും സാ​ക്ഷി​യാ​ക്കി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​കെ.​ശ്രീ​മ​തി ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​വും പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്തു.
കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ഐ​ക്ക​ര​പ്പ​ടി​യി​ൽ മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി ആ​ദ്യ ക​ണ്ണി​യും പി.​പി.​വാ​സു​ദേ​വ​ൻ പു​ലാ​മ​ന്തോ​ളി​ൽ ജി​ല്ല​യി​ലെ അ​വ​സാ​ന ക​ണ്ണി​യു​മാ​യി. മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ൽ പ്രാ​യ​മാ​യ​വ​രും കു​ഞ്ഞു​ങ്ങ​ളും ക​ണ്ണി​ക​ളാ​യി.
സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പൊ​തു​യോ​ഗം മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എ.​പി.​അ​ബ്ദു​ൾ വ​ഹാ​ബ് പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു.
പി.​കെ.​ശ്രീ​മ​തി, ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചെ​ന്പു​ക​ണ്ട​ത്തി​ൽ, ക​ഐ​ൻ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​അ​ബ്ദു​ൾ മ​ജീ​ദ് സ്വ​ലാ​ഹി, ഇ.​പി.​അ​ഷ്റ​ഫ് ബാ​ഖ​വി (കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ​ത്തു​ൽ ഉ​ല​മ), സു​ന്നി യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ ക​ണ്‍​വീ​ന​ർ മ​രു​ത അ​ബ്ദു​ൽ ല​ത്തീ​ഫ് മൗ​ല​വി, യു.​ടി.​എം.​ഷ​മീ​ർ (മു​സ്ലിം ജ​മാ അ​ത്ത് ), ഡോ.​പി.​വി.​മു​ഹ​മ്മ​ദ് (മു​ജാ​ഹി​ദ് വി​സ്ഡം ഗ്രൂ​പ്പ്), മു​സ്ത​ഫ (മു​സ്ലിം ജ​മാ അ​ത്ത്), മ​ണ​ന്പൂ​ർ രാ​ജ​ൻ​ബാ​ബു, സു​ജാ​ത വ​ർ​മ, എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​പി.​സു​നീ​ർ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ.​മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഐ​ക്ക​ര​പ്പ​ടി, പു​ളി​ക്ക​ൽ, കൊ​ണ്ടോ​ട്ടി, മോ​ങ്ങം, ആ​ല​ത്തൂ​ർ​പ​ടി, കൂ​ട്ടി​ല​ങ്ങാ​ടി, അ​ങ്ങാ​ടി​പ്പു​റം, പൈ​രി​ന്ത​ൽ​മ​ണ്ണ, ചെ​റു​ക​ര, പു​ലാ​മ​ന്തോ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും യോ​ഗം ചേ​ർ​ന്നു.