റേ​ഷ​ൻ​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ
Tuesday, April 7, 2020 11:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്ക് ആ​ധാ​ർ കാ​ർ​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് തി​രു​മാ​ന​മാ​യെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​യി​ട്ടി​ല്ലെ​ന്നും എ​ല്ലാ​വ​രി​ലേ​ക്കും റേ​ഷ​ൻ എ​ത്തു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ സം​സ്ഥാ​ന ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.

ദു​രി​ത​ബാ​ധി​ത​രെ
സ​ഹാ​യി​ക്കാ​ൻ പ​ദ്ധ​തി

പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ആ​ന​മ​ങ്ങാ​ട് സ​ർ​വീ​സ് ബാ​ങ്കി​നു വി​പു​ല​മാ​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. ആ​ലി​പ്പ​റ​ന്പ് ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു മു​ഴു​വ​ൻ രാ​ത്രി​യി​ലേ​ക്കു​ള്ള ഭ​ക്ഷ​ണം ആ​ന​മ​ങ്ങാ​ട് സ​ർ​വീ​സ് ബാ​ങ്ക് എ​ത്തി​ക്കും.
ബാ​ങ്കി​ന്‍റെ മെം​ബ​ർ​മാ​രി​ൽ ക്വാ​റ​ന്‍റൈനി​ൽ പോ​കേ​ണ്ടി വ​രു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​നു ഇ​ക്കാ​ല​യ​ള​വി​ലെ ഭ​ക്ഷ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ അം​ഗം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ബാ​ങ്ക് വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കും. സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു 50 കു​ടും​ബ​ത്തി​നു ഭ​ക്ഷ​ണ കി​റ്റു​ക​ൾ ബാ​ങ്ക് ന​ൽ​കി.