കെഎസ് യു പു​ലാ​മ​ന്തോ​ൾ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ത്മാ​ഭി​മാ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Sunday, October 18, 2020 11:07 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ള​യാ​റി​ലും ഹ​ത്ര​സി​ലു​മെ​ല്ലാം ന​ട​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് എ​തി​രെ​യു​ള്ള കൊ​ടും ക്രൂ​ര​ത​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് കൊ​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി ക​ഐ​സ്് യു പു​ലാ​മ​ന്തോ​ൾ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ളു​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു കൊ​ണ്ട് ചെ​മ്മ​ല​ശ്ശേ​രി മു​ത​ൽ പു​ലാ​മ​ന്തോ​ൾ വ​രെ ആ​ത്മാ​ഭി​മാ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. കെഎസ് ​യു പു​ലാ​മ​ന്തോ​ൾ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​സീം ചെ​മ്മ​ല നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​ക്കു പു​ലാ​മ​ന്തോ​ൾ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സൈ​നു​ദ്ദീ​ൻ പാ​റാ​ന്തോ​ട​ൻ ജ​സീം ചെ​മ്മ​ല​ക്ക് പ​താ​ക കൈ​മാ​റി കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​നം സാം​സ്കാ​രി​ക സാ​ഹി​തി ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ജി ക​ട്ടു​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ.​ഇ​ഖ്ബാ​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ക് ഓ​ണ​പ്പു​ട, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഷ്ക​ർ, ആ​മി​ർ വെ​ങ്ങാ​ട​ൻ എന്നിവർ പ​ങ്കെ​ടു​ത്തു.