കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട പൂ​ച്ച​യ്ക്ക് ഒ​ന്പ​താം നാ​ൾ മോ​ച​നം
Wednesday, October 28, 2020 11:35 PM IST
എ​ട​ക്ക​ര: ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട പൂ​ച്ച​യെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​നു കീ​ഴി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ക്ക​പ്പ​ര​ത​യി​ൽ വ​ട​ക്ക​ൻ മു​ഹ​മ്മ​ദാ​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള പു​ര​യി​ട​ത്തി​ലെ 24 കോ​ൽ ആ​ഴ​മു​ള്ള കി​ണ​റ്റി​ലാ​ണ് ഒ​ന്പ​തു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് പൂ​ച്ച അ​ക​പ്പെ​ട്ട​ത്. ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല.

പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ സ​മീ​പ​വാ​സി​യാ​യ മേ​രി​മ​ണി ഫ​യ​ർ​ഫോ​ഴ്സ് നി​ല​ന്പൂ​ർ യൂ​ണി​റ്റി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൽ​ഗ​ഫൂ​റി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ ഷ​ഹ​ബാ​ൻ കെ, ​ബി​ബി​ൻ പോ​ൾ, ഷം​സു​ദീ​ൻ കൊ​ള​ക്കാ​ട​ൻ, കെ.​എം അ​ബ്ദു​ൽ മ​ജീ​ദ്, വി. ​പി.​ഷൗ​ക്ക​ത്ത​ലി, ഇ. ​ഉ​ണ്ണി രാ​ജ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​രെ​ത്തി എ​ല്ലാ​വി​ധ സു​ര​ക്ഷ​യോ​ടും​കൂ​ടി കി​ണ​റ്റി​ലി​റ​ങ്ങി റെ​സ്ക്യു നെ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൂ​ച്ച​യെ പി​ടി​കൂ​ടി മു​ക​ളി​ലെ​ത്തി​ച്ചു.