കൂ​ട​ര​ഞ്ഞി​യി​ൽ 18 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ൻ 100 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ചു
Friday, September 24, 2021 1:00 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ട് വ​യ​സു ക​ഴി​ഞ്ഞ മു​ഴു​വ​ൻ പേ​ർ​ക്കും ആ​ദ്യ ഡോ​സ് വാ​ക്‌​സി​ൻ വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ളി​ൽ 103 പേ​ർ മാ​ത്ര​മാ​ണ് രെ​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കാ​ൻ പ്ര​യാ​സം ഉ​ണ്ടാ​യി​രു​ന്ന 225 ആ​ളു​ക​ൾ ഉ​ൾ​പ്പ​ടെ 328 പേ​ർ​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സി​നും 225 പേ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​നും ന​ൽ​കി.
ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് 262 ആ​ദ്യ ഡോ​സും 65 ര​ണ്ടാം ഡോ​സും പൂ​ർ​ത്തീ​ക​രി​ച്ചു.