ജോ​ലി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​യു​ടെ പേ​രി​ൽ വ്യാ​ജ ഫോ​ൺകോ​ൾ
Sunday, October 17, 2021 12:24 AM IST
മു​ക്കം: തി​രു​വ​മ്പാ​ടി എം​എ​ൽ​എ​യു​ടെ പേ​രി​ൽ മ​ല​പ്പു​റം കു​ടും​ബ​ശ്രീ ഓ​ഫീ​സി​ലേ​ക്ക് ഫോ​ൺ ചെ​യ്ത് ജോ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി. തി​രു​വ​മ്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫാ​ണ​ന്ന് പ​റ​ഞ്ഞാ​ണ് ര​ണ്ട് ത​വ​ണ ഫോ​ൺ ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ നാ​ലാം തി​യതി​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം. 9847 774094 ന​മ്പ​റി​ൽ നി​ന്ന് തി​രു​വ​മ്പാ​ടി എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ൽ നി​ന്നാ​ണ​ന്നും പ​ട്ടി​ക​വ​ർ​ഗ ആ​നി​മേ​റ്റ​ർ (എ​സ്ടി ആ​നി​മേ​റ്റ​ർ) വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ൾ​ക്ക് ജോ​ലി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ദ്യം കോ​ൾ വ​ന്ന​ത്. തു​ട​ർ​ന്ന് ഏ​ഴാം തി​യതി താ​ൻ ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ​യാ​ണ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി വീ​ണ്ടും കോ​ൾ വ​ന്ന​തോ​ടെ സം​ശ​യം തോ​ന്നി​യ കു​ടും​ബ​ശ്രീ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ ട്രൂ ​കോ​ള​റി​ൽ ന​മ്പ​റി​ന്‍റെ ഉ​ട​മ​സ്ഥ​നെ ക​ണ്ട​ത്തു​ക​യും എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​മ്പാ​റ പാ​റ​ടി ജോ​ർ​ജി​നെ​തി​രെ തി​രു​വ​മ്പാ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. നേ​ര​ത്തെ വ​ലി​യ​കൊ​ല്ലി സ്വ​ദേ​ശി പോ​ർ​ക്കാ​ട്ടി​ൽ ജോ​ർ​ജാ​ണ​ന്നാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്ന​ത്. ത​ന്‍റെ ഫോ​ൺ ന​ഷ്ട​പ്പെ​ട്ടു പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.