സ​ഹ​കാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ സം​ഗ​മം
Thursday, December 2, 2021 12:41 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന ആ​ര്‍​ബി​ഐ തീ​രു​മാ​ന​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തും അം​ഗ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ല്‍ കൈ​ക​ട​ത്തു​ന്ന​തു​മാ​യ നി​യ​മ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത് സ​മ്പ​ത്‌​വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യ സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ പൂ​ര്‍​ണ​നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ആ​റി​ന് കോ​ഴി​ക്കോ​ട് ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​ഹ​കാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ക്കു​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ എം. ​മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.