ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന ക്യാ​മ്പ്
Friday, May 27, 2022 12:42 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: കേ​ര​ള സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ ആ​ദി​വാ​സി വ​നി​താ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യാ​യ "വ​ന​മി​ത്ര'​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ര​ണ്ടു ദി​വ​സ​ത്തെ ദൃ​ശ്യ ക​ലാ പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ നി​ർ​വ​ഹി​ച്ചു. കേ​ര​ള സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​ന്ദു പി. ​വ​ർ​ഗീ​സ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ടി.​ആ​ർ. മാ​യ, സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ കോ​ഴി​ക്കോ​ട് മേ​ഖ​ല മാ​നേ​ജ​ർ കെ. ​ഫൈ​സ​ൽ മു​നീ​ർ, ക​മ്മി​റ്റ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ പി.​സി. ര​ശ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.