കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന ക​മ്പ​നി രൂ​പീ​ക​ര​ണം; അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി
Monday, June 27, 2022 1:09 AM IST
കൊ​ടു​വ​ള്ളി :കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ എ​സ്എ​ഫ്എ​സി​യു​ടെ​യും കോ​ഴി​ക്കോ​ട് ആ​ത്മ​യു​ടെ​യും കൃ​ഷി വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന കാ​ര്‍​ഷി​ക ഉ​ല്‍​പാ​ദ​ന ക​മ്പ​നി​യു​ടെ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക ന​യോ​ഗം ന​ട​ന്നു.
സം​സ്ഥാ​ന​ത്ത് കാ​ര്‍​ഷി​ക സം​രം​ഭ​ക ഇ​ക്കോ​സി​സ്റ്റം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക, കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ പ​രി​പാ​ല​ന​വും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ല്‍ ഊ​ന്നി​യ മൂ​ല്യ വ​ർ​ധ​ന​വും ക​ര്‍​ഷ​ക​നും സം​രം​ഭ​ക​നും അ​ധി​ക വ​രു​മാ​ന​വും സാ​ധ്യ​മാ​ക്കു​ക, കേ​ര​ള​ത്തെ ഒ​രു ഫു​ഡ് പ്രോ​സ​സിം​ഗ് ഹ​ബ്ബാ​യി ഉ​യ​ര്‍​ത്തു​ക എ​ന്നി​വ​യാ​ണ് എ​സ്എ​ഫ്എ​സി ല​ക്ഷ്യ​മി​ടു​ന്ന​ത്.
പ​രി​പാ​ടി​യി​ല്‍ ചെ​റു​കി​ട ക​ര്‍​ഷ​ക- കാ​ര്‍​ഷി​ക വ്യാ​പാ​ര ക​ണ്‍​സോ​ര്‍​ഷ്യം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ എ​സ്.​രാ​ജേ​ഷ് കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ്രോ​ജ​ക്ട് ലീ​ഡ​ര്‍ സ​ലി​ന്‍ ത​പ​സി ക്ലാ​സ് എ​ടു​ത്തു.