തൊ​ഴി​ലു​റ​പ്പ് സ​ഹോ​ദ​ര​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ക്കാ​നു​ള്ള സി​പി​എം അ​ട​വ് വി​ല​പ്പോ​കി​ല്ല: ഷാ​ഫി പ​റ​മ്പി​ൽ
Sunday, April 14, 2024 5:35 AM IST
ച​ക്കി​ട്ട​പാ​റ: തൊ​ഴി​ലു​റ​പ്പ് പ്ര​വൃ​ത്തി ചെ​യ്യു​ന്ന​വ​ർ​ക്ക് താ​ൻ എ​തി​രാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ സി​പി​എം വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം വി​ല​പോ​കി​ല്ലെ​ന്ന് യു​ഡി​എ​ഫ് വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ.

പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല പ​ര്യ​ട​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ച​ക്കി​ട്ട​പാ​റ ടൗ​ണി​ലെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​നി​ത​ക​ൾ അ​ട​ക്കം ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രോ​ട് ആ​ദ​ര​വാ​ണ് ത​നി​ക്കു​ള്ള​ത്.

ഇ​വ​രെ ക​ബ​ളി​പ്പി​ച്ച് തെ​റ്റി​ധാ​ര​ണ പ​ര​ത്തി ത​നി​ക്കെ​തി​രേ പ്ര​ക​ട​നം ന​ട​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന​വ​ർ പാ​വ​പ്പെ​ട്ട​വ​രു​ടെ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ ത​യാ​റാ​ക​ണം. അ​വ​രെ ക​ണ്ണു​നീ​ർ കു​ടി​പ്പി​ക്ക​രു​ത്. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും തു​ട​ങ്ങി എ​ല്ലാ​വ​രു​മാ​യി ചേ​ർ​ന്നു പോ​കു​ന്ന രീ​തി​യാ​ണ് ത​നി​ക്കു​ള്ള​ത്. ഏ​ത് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നും അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി. ​വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തേ​ജ​സ് കൂ​ത്തു​പ​റ​മ്പ്, കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, ആ​വ​ള ഹ​മീ​ദ്, ജോ​ർ​ജ് മു​ക്ക​ള്ളി​ൽ, കു​ഞ്ഞ​മ്മ​ദ് പെ​രി​ഞ്ചേ​രി, റെ​ജി കോ​ച്ചേ​രി, ബാ​ബു കൂ​ന​ന്ത​ടം, തോ​മ​സ് ആ​ന​ത്താ​നം, ഗി​രി​ജ ശ​ശി, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, ഇ.​പി. നു​സൃ​ത്ത്, വി.​ഡി. ജോ​സ്,

എ​ബി​ൻ കും​ബ്ലാ​നി, ഗി​രീ​ഷ് കോ​മ​ച്ചം​ക​ണ്ടി, മി​നി അ​ണ്ണ​ക്കു​ട്ട​ൻ​ചാ​ൽ, വി.​വി. നാ​രാ​യ​ണി, ജെ​യി​ൻ ജോ​ൺ, ജ​സ്റ്റി​ൻ​രാ​ജ്, ജെ​യിം​സ് തോ​ട്ടു​പു​റം, ഷി​നി ജി​ജോ, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ, പ്ര​മോ​ദ് ആ​ന്‍റ​ണി, ഷീ​ജ ത​ങ്ക​ച്ച​ൻ ക​ള​പ്പു​ര തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.