താ​മ​ര​ശേ​രി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മൈ​ല​ള്ളാം​പാ​റ പ്ര​ദേ​ശ​ത്ത് മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ലി​ന്യ പ്ലാ​ന്‍റാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ന്ന പ​രി​സ​ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യു​ടെ​യും പ​രാ​തി​യു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അം​ബി​ക മം​ഗ​ല​ത്ത്, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ബീ​ന ത​ങ്ക​ച്ച​ൻ, ആ​യി​ഷ കു​ട്ടി സു​ൽ​ത്താ​ൻ, ജാ​സി​ൽ പെ​രു​മ്പ​ള്ളി കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ ക​മ​റു​ദ്ധീ​ൻ അ​ടി​വാ​രം, സ​ജോ വ​ർ​ഗീ​സ്, ജോ​ർ​ജ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നാ​ട്ടു​കാ​ർ​ക്കൊ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യ മൈ​ല​ള്ളാം​പാ​റ​യി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും ഉ​ട​മ​സ്ഥ​ന് പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു ഐ​സ​ക് പ​റ​ഞ്ഞു.