മത്സ്യബന്ധനത്തിനിടെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു
1564473
Tuesday, June 3, 2025 2:25 AM IST
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി മരിച്ചു. ചാലിൽപറമ്പിൽ താമസിക്കും കോയാന്റെ വളപ്പിൽ കെ.കെ.വി. ഹംസ (65) ആണ് മരിച്ചത്.
ഹാർബറിൽ നിന്നും ബദർ എന്ന തോണിയിൽ മത്സ്യബന്ധനത്തിനിടെ അസ്വാസ്ഥ്യം തോന്നുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിനിടെ മരിച്ചു.
ഭാര്യ: ആയിഷ. മക്കൾ: ഷംസുദ്ദീൻ, ഷബീർ. സഹോദരങ്ങൾ: മുഹമ്മദ്, പാത്തുമ്മ, പരേതനായ മൊയ്തീൻ. പിതാവ്: പരേതനായ അബ്ദുള്ളക്കുട്ടി. മാതാവ്: പരേതയായ അലീമ.