വേള്‍ഡ് മാസ്റ്റേഴ്സ് ഹാന്‍ഡ്ബാള്‍: വെങ്കല മെഡല്‍ നേടി കോടഞ്ചേരി സ്വദേശികള്‍
1564788
Wednesday, June 4, 2025 6:03 AM IST
കോടഞ്ചേരി: ചൈനയില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്സ് ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ 35 പ്ലസ്, 45 പ്ലസ് എന്നീ വിഭാഗങ്ങളില്‍ ഇന്ത്യക്ക് വെങ്കലമെഡല്‍ നേടിക്കൊടുത്ത് മൂന്ന് കോടഞ്ചേരി സ്വദേശികള്‍.
മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ മെല്‍വി മാത്യു (45 പ്ലസ് കാറ്റഗറി) മത്സരിച്ച ടീമിനും 35 പ്ലസ് കാറ്റഗറിയില്‍ ലിഷോ അഗസ്റ്റിന്, സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ മത്സരിച്ച ടീമിനും വെങ്കല മെഡല്‍ ലഭിച്ചു.
ജോര്‍ജ് ബി. വര്‍ഗീസ്, മാനേജര്‍ റോബര്‍ട്ട് അറയ്ക്കല്‍ എന്നിവരായിരുന്നു പരിശീലകര്‍.