വ​ട​ക​ര: ക​ന​ത്ത മ​ഴ​യി​ല്‍ വ​ട​ക​ര ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ചു​റ്റു​മ​തി​ലും പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യും ത​ക​ര്‍​ന്നു. സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ പാ​ര​പ്പെ​റ്റി​നും നാ​ശ​മു​ണ്ടാ​യി.

40 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ചു​റ്റു​മ​തി​ലാ​ണ് തു​ട​ര്‍​ന്ന് ത​ക​ര്‍​ന്നു വീ​ണ​ത്. ത​ക​ര്‍​ന്ന മ​തി​ലി​ന് സ​മീ​പ​ത്താ​യു​ള്ള ശു​ചി മു​റി ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്തു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ര​ണ്ടു നി​ല കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് പൂ​ര്‍​ണ​മാ​യും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രു​ക​ള്‍​ക്കെ​ല്ലാം വി​ള്ള​ല്‍ വീ​ണി​ട്ടു​ണ്ട്.

കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ത​പാ​ല്‍ ജീ​വ​ന​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര്‍ ജോ​ലി ചെ​യ്യു​ന്ന​ത്.