കൃഷി സങ്കൽപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു
1564969
Thursday, June 5, 2025 5:36 AM IST
പേരാമ്പ്ര: സമഗ്രവും സുസ്ഥിരവുമായ വളർച്ചക്കായി കർഷക നേതൃത്വത്തിലുള്ള നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിടുന്ന വികസിത കൃഷി സങ്കൽപ്പ് ക്യാമ്പയിൻ പേരാമ്പ്ര ബ്ലോക്കിലെ ചങ്ങരോത്ത്, പേരാമ്പ്ര, ചക്കിട്ടപാറ പഞ്ചായത്ത് കേന്ദ്രങ്ങളിൽ അതാത് കൃഷി ഭവനുകളുടെ ആഭിമുഖ്യത്തിൽ നടത്തി.
കോഴിക്കോട് ജില്ലയിൽ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവും കൃഷി വിജ്ഞാൻ കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചങ്ങരോത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ടി.കെ. നസീർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർമാരായ അഞ്ജു തോമസ്, അമൽ എന്നിവർ പ്രസംഗിച്ചു. പേരാമ്പ്രയിൽ പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർമാരായ ജീജോ ജോസഫ്, നിസാം അലി എന്നിവർ പ്രസംഗിച്ചു. ചക്കിട്ടപാറയിൽ വൈസ് പ്രസിഡന്റ് ചിപ്പി മനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജ ശശി അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർമാരായ ഷെറിൻ റിഹാദ്, രശ്മനായർ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ വിദഗ്ധരും ശാസ്ത്രജ്ഞൻമാരുമായ ഡോ.അബ്ദുൾ ഹാരീസ്, ഡോ. കേശവ് കുമാർ, ഡോ.മുരുകദാസ്, ഡോ.കെ.വി.അഖിലേഷ്, ഡോ.പി.എസ്.മനോജ് എന്നിവർ ക്ലാസുകളെടുത്ത് സംശയങ്ങൾക്ക് നിവാരണവും നൽകി.