ബോധവത്കരണ ക്ലാസ്
1565282
Friday, June 6, 2025 5:33 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി പരിസര ശുചിത്വവും വ്യക്തി ശുചിത്വവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൂരാച്ചുണ്ട് കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോസഫ് ക്ലാസ് നയിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സജി ജെ. കരോട്ട്, എൻഎസ്എസ് കോർഡിനേറ്റർ ജെസി മോൾ, സ്കൗട്ട് മാസ്റ്റർ ജസ്റ്റിൻ ജോസ്, ഗൈഡ് ക്യാപ്റ്റൻ പി. ജിജിത, സൗഹൃദ കോഡിനേറ്റർ രഞ്ജിനി ഗ്രേസ്, കരിയർ ഗൈഡൻസ് കോർഡിനേറ്റർ ബോണി ജേക്കബ് എന്നിവർ നേതൃത്വം നൽകി.