തി​രു​വ​മ്പാ​ടി: മേ​ലേ​പൊ​ന്നാ​ങ്ക​യ​ത്ത് കാ​ട്ടാ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു. മു​രി​ങ്ങ​യി​ൽ മൈ​ക്കി​ൾ, ആ​ഗ​സ്തി പ്ലാ​ത്തോ​ട്ട​ത്തി​ൽ, കു​ഞ്ഞു​ണ്ണി നാ​യ​ർ, ഗോ​പി​നാ​ഥ​ൻ പു​ത്ത​ൻ പു​ര​യി​ൽ, ഷാ​ജി അ​ന​ന്ത​ശേ​രി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങ്, ക​മു​ങ്ങ്, ജാ​തി, കൊ​ക്കൊ, വാ​ഴ, ക​പ്പ മു​ത​ലാ​യ​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു ക​യ​റു​ന്ന​ത് ത​ട​യു​ന്ന​തി​ന് വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ്പ​റ​മ്പി​ൽ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​സ് ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി മാ​ളി​യേ​ക്ക​ൽ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ജു ചെ​മ്പ​നാ​നി, ബി​നു പു​തു​പ്പ​റ​മ്പി​ൽ, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ണി മ​ണ്ഡ​പ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.