പ്രവേശനോത്സവം ആഘോഷിച്ചു
1564786
Wednesday, June 4, 2025 6:00 AM IST
പുല്ലൂരാംപാറ: സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആവേശം പകര്‍ന്ന് തിരുവമ്പാടി പഞ്ചായത്ത് തല പ്രവേശനോത്സവം പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളില്‍ നടന്നു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് ഉദ്ഘാടനം ചെയ്തു.എല്ലാ കുട്ടികള്‍ക്കും ലോകത്തിന് മുഴുവന്‍ പ്രകാശം പരത്താന്‍ കഴിയട്ടെ സ്കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് മുഖാല ആശംസിച്ചു.
സ്കൂള്‍ ഹെഡ്മാസ്റ്റര് ജോളി ഉണ്ണിയേപ്പിള്ളില്‍, വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട്, പിടിഎ പ്രസിഡന്റ് വില്‍സണ്‍ താഴത്തുപറമ്പില്‍, സ്റ്റാഫ് പ്രതിനിധി ബിജു വി.ഫ്രാന്‍സിസ്, വിദ്യാര്‍ഥി പ്രതിനിധി ദാന നാസര്‍, റെജി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൂടത്തായി: ഓമശേരി പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കരുണാകരന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഷീജ ബാബു അധ്യക്ഷത വഹിച്ചു. സീനത്ത് തട്ടാഞ്ചേരി, മാനേജര്‍ ഫാ. ബിബിന്‍ ജോസ്, പ്രിന്‍സിപ്പല്‍ ഫാ. സിബി പൊന്‍പാറ, പിടിഎ പ്രസിഡന്റ് കെ.കെ.മുജീബ്,
ബിആര്‍സി. ഓമശ്ശേരി പഞ്ചായത്ത് തല കോഓര്‍ഡിനേറ്റര്‍ നൗഷാദ്, ഹെഡ്മാസ്റ്റര് തോമസ് അഗസ്റ്റിന്, സ്റ്റാഫ് സെക്രട്ടറി സോജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സഞ്ജു കൃഷ്ണന്റെ വയലിന് വാദനവും വേദ ലക്ഷ്മിയുടെ ഗാനാലാപനവും ഉണ്ടായിരുന്നു.
മുക്കം: മുക്കം നഗരസഭ തല അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. കണക്കുപറമ്പ് ഡിവിഷനിലെ ആറ്റുപുറം അങ്കണവാടിയില്‍ നടന്ന പ്രവേശനോത്സവം നഗരസഭ ചെയര്മാന് പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഡിവിഷന് കൗണ്‍സിലര്‍ സാറാ കൂടാരം അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റീജ, മുന്‍ കൗണ്‍സിലര്‍ അനില്‍, സുജിത, സാലിഹ് കൊടപ്പന, അങ്കണവാടി ടീച്ചര്‍ സുബൈദ എന്നിവര്‍ പ്രസംഗിച്ചു.