കയാക്കിംഗ് പരിശീലനം തുടങ്ങി
1564572
Tuesday, June 3, 2025 7:32 AM IST
കോടഞ്ചേരി: തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വൈറ്റ് വാട്ടർ കയാക്കിംഗ് പരിശീലനം ആരംഭിച്ചു.
ഇരുവഞ്ഞിപ്പുഴയിൽ ആരംഭിച്ച പരിശീലന ക്യാമ്പ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി കോച്ച് നിസ്തുൽ ജോസിന് തുഴ നൽകി ഉദ്ഘാടനം ചെയ്തു. തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാഡമി പ്രസിസന്റ് പോൾസൺ അറയ്ക്കൽ അധ്യക്ഷത വഹിച്ചു.