കൂ​രാ​ച്ചു​ണ്ട്: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ടോ​പ് സ്കോ​റ​ർ ആ​യി ഉ​ന്ന​ത വി​ജ​യം നേ​ടി​യ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​നി​യും പു​ളി​വ​യ​ൽ സ്വ​ദേ​ശി​നി​യു​മാ​യ തെ​രേ​സ് ജോ​സ​ഫൈ​ൻ താ​ന്നി​യാ​ന്നി​ക്ക​ലി​നെ ഫ്ര​ണ്ട്സ് പു​ളി​വ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ൻ​സി ജോ​സ​ഫ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ന്നാം വാ​ർ​ഡ് മെ​മ്പ​ർ വി​ൽ​സ​ൺ പാ​ത്തി​ച്ചാ​ലി​ൽ വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. 1200 മാ​ർ​ക്കി​ൽ 1999 മാ​ർ​ക്ക് നേ​ടി കൊ​ണ്ടാ​ണ് തെ​രേ​സ് ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. ച​ട​ങ്ങി​ൽ ത​മ്പാ​ൻ തോ​മ​സ്, മ​നോ​ജ് തോ​മ​സ്, സോ​ണി പു​ത്ത​ൻ​പു​ര​യി​ൽ, മു​ബീ​ർ കു​ഴി​ച്ചാ​ലി​ൽ, സ​ന്തോ​ഷ് മ​രി​യ ഭ​വ​ൻ, അ​ജീ​ഷ് ഇ​ല്ലി​ക്ക​ൽ, മാ​ണി പേ​ണ്ടാ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​ളി​വ​യ​ലി​ലെ ക​ർ​ഷ​ക​ൻ താ​ന്നി​യാ​നി​യി​ൽ ബി​ജു ഫി​ലി​പ്പ് - ശാ​ലോം ജീ​വ​ന​ക്കാ​രി​യാ​യ​യ ഷി​ജി​മോ​ൾ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ളാ​ണ് തെ​രേ​സ്. സ​ഹോ​ദ​രി ലി​സ്ബെ​റ്റ് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ഒ​ൻ​പ​താം ത​രം വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.