ദേശീയ പണിമുടക്ക്: ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു
1574289
Wednesday, July 9, 2025 5:19 AM IST
കോഴിക്കോട്: സാര്‍വത്രികമായ സ്വകാര്യവത്കരണത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന് എംഎല്‍എ. രാജ്യത്ത് എല്ലാമേഖലകളിലും കോര്‍പറേറ്റ് വത്കരണം ശക്തിപ്പെട്ടു.
സ്വകാര്യവത്കരണത്തിനും കുത്തകവത്കരണത്തിനും അടിസ്ഥാനമായ നയസമീപനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയനും കേരള ന്യൂസ്പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ പണിമുടക്ക് ഐക്യദാര്‍ഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവ്, എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി അബ്ദു, കെഎന്‍ഇഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഒ.സി. സജീന്ദ്രന്, വി.എ. മജീദ്,
എം.കെ. അന്‍വര്‍, ജില്ലാ സെക്രട്ടറി പി.കെ. സജിത, സംസ്ഥാന കമ്മിറ്റി അംഗം എം. ഫിറോസ് ഖാന്, സി. രതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.