കോ​ഴി​ക്കോ​ട്: പോ​ലീ​സ് ചെ​യ്യേ​ണ്ട ജോ​ലി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ ഏ​ല്‍​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ്. ഇ​ത് നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​തി​ന് പ്രേ​ര​ണ ന​ല്‍​കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ നാ​ലാം പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്രി​ക്കു​ന്ന​തും ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തും നേ​രി​ല്‍ ക​ണ്ടി​ട്ടു​ള്ള​താ​ണെ​ന്നും ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രു​ടെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

2016 മു​ത​ല്‍ ന​ഗ​ര​ത്തി​ല്‍ ഓ​ട്ടോ ഓ​ടി​ച്ച് ജീ​വി​ക്കു​ന്ന​യാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ചി​ല ഡ്രൈ​വ​ര്‍​മാ​രു​ടെ നി​യ​മ​വി​രു​ദ്ധ, അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​തി​ര്‍​ത്ത​തി​ന്‍റെ ഫ​ല​മാ​യി ത​ങ്ങ​ളെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​വ​ര്‍ ന​ട​ത്തു​ന്ന മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ത്തി​നെ​തി​രേ പ​രാ​തി​പ്പെ​ടാ​ന്‍ ജീ​വ​ഭ​യം കാ​ര​ണം ആ​ര്‍​ക്കും ക​ഴി​യാ​റി​ല്ല. റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോം ഒ​ന്ന്, നാ​ല്, ആ​നി ഹാ​ള്‍ റോ​ഡ്, ലി​ങ്ക് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​രു​ടെ താ​വ​ളം. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ല്‍ എ​ത്തു​ന്ന​വ​രെ ത​ര്‍​ക്കം കൂ​ടാ​തെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി​വി​ടാ​ന്‍ സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് സി​റ്റി ക​മ്മീ​ഷ​ണ​ര്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു. റെ​യി​ല്‍​വേ എ​യ്ഡ് പോ​സ്റ്റ് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ നൈ​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.