പൊതു ശുചിമുറി തുറന്നില്ല; ചക്കിട്ടപാറയില്‍ ജനം ദുരിതത്തില്‍
1574286
Wednesday, July 9, 2025 5:19 AM IST
ചക്കിട്ടപാറ: ലക്ഷക്കണക്കിനു രൂപ വകയിരുത്തി 2022ല്‍ നവീകരിച്ച് ഉദ്ഘാടനം ചെയ്ത ചക്കിട്ടപാറ പഞ്ചായത്തിന്റെ പൊതു ശുചിമുറി മാസങ്ങളായി അടഞ്ഞുകിടക്കുന്നു. മാലിന്യമുക്ത നവകേരളം പദ്ധതിയില്‍ 2025 മാര്‍ച്ച് 24ന് ചക്കിട്ടപാറയെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു.
എന്നിട്ടും പൊതു ശുചിമുറി ഉപകാരപ്രദമാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ടൗണിലെത്തുന്ന പൊതുജനങ്ങളും വ്യാപാരികളും ഓട്ടോ-ടാക്സി ജീവനക്കാരും പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.
ഗ്രാമസഭയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ ശുചിമുറി വീണ്ടും നവീകരിക്കുമെന്ന് മാസങ്ങള്‍ക്കു മുമ്പ് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.