കൊളക്കണ്ടി-പാറക്കണ്ടി റോഡിന്റെ പുനർ നിർമാണം: തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1574285
Wednesday, July 9, 2025 5:19 AM IST
കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ വാർഡിൽ 20 വർഷമായി തകർന്നു കിടക്കുന്ന കൊളക്കണ്ടി-പാറക്കണ്ടി പഞ്ചായത്ത് റോഡ് 2024-25 സാമ്പത്തിക വർഷം പുനർനിർമിക്കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
കഴിഞ്ഞ വർഷം നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.ഗ്രാമസഭാ ലിസ്റ്റിൽ രണ്ടാമതായി ഉൾപ്പെടുത്തിയ റോഡ് പുനർനിർമിക്കാത്തതിന് കാരണം ഫണ്ടിന്റെ അപര്യാപ്തതയാണെന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്ത് സെക്രട്ടറി മുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
പ്രദേശവാസി തദ്ദേശസ്വയംഭരണ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2024-25ൽ വാർഡിൽ പദ്ധതിയിൽ ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് റോഡ് പുനർനിർമിക്കാൻ തീരുമാനമെടുത്തുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.