ഫാ.ജയിംസ് കോട്ടായിൽ അനുസ്മരണവും കുടുംബയോഗവും
Wednesday, July 17, 2019 1:05 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ആ​ദ്യ​മി​ഷ​ണ​റി ര​ക്ത​സാ​ക്ഷി​യാ​യ ഈ​ശോ​സ​ഭാം​ഗം ഫാ.​ജെ​യിം​സ് കോ​ട്ടാ​യി​ൽ എ​സ് ജെ ​യു​ടെ 52ാം ര​ക്ത​സാ​ക്ഷി​ത്വ​ദി​ന അ​നു​സ്മ​ര​ണ​വും കോ​ട്ടാ​യി​ൽ കു​ടും​ബ​യോ​ഗ​വും മ​ലാ​പ്പ​റ​ന്പ് ക്രൈ​സ്റ്റ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്നു.
1967 ജൂ​ലൈ 16 ന് ​റാ​ഞ്ചി​ക്ക​ടു​ത്ത ന​വാ​ഠാ​ഡ് ഇ​ട​വ​ക​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്പോ​ഴാ​ണ് അ​ക്ര​മി​യു​ടെ കു​ത്തേ​റ്റ് ഫാ.​ജെ​യിം​സ് എ​സ്ജെ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ക്കു​ന്ന​ത്. അ​നുസ്മ​ര​ണ​ബ​ലി​യി​ൽ ഈ​ശോ​സ​ഭാ വൈ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​പി. ടി. ​മാ​ത്യു പാ​സ​യ്ക്ക​ൽ എ​സ് ജെ ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.
സ​ഹ​കാ​ർ​മി​ക​രാ​യി തൃ​ശൂ​ർ പേ​ലൂ​ർ അ​ർ​ണോ​സ് പാ​തി​രി ഗ​വേ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് തെ​ന്നാ​ടി​ക്കു​ളം എ​സ് ജെ, ​ഫാ. മാ​ത്യൂ കോ​ട്ടാ​യി​ൽ സി ​എം എ​ഫ്, ഫാ. ​ചാ​ൾ​സ് ഞാ​റ​ക്കു​ളം ഒ​ഐ​സി എ​ന്നി​വ​ർ പ​ങ്കു​ചേ​ർ​ന്നു.
അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ കോ​ട്ടാ​യി​ൽ കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി റെ​ജി, കു​ടും​ബ​യോ​ഗം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഷി​ബു ജോ​സ​ഫ് കോ​ട്ടാ​യി​ൽ, മാ​ണി മ​ണ്ണാ​നി​താ​ട് ജോ​സ് ജോ​ണ്‍ പേ​ര​യി​ൽ, രാ​ജേ​ഷ് ജെ​യിം​സ്, ടോ​മി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ര​ക്ത​സാ​ക്ഷി​യാ​യ ഫാ.​ജെ​യിം​സ് കോ​ട്ടാ​യി​ൽ എ​സ്ജെ യു​ടെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് ആ​രം​ഭം​കു​റി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ട്ടാ​യി​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഫാ. ​മാ​ത്യൂ കോ​ട്ടാ​യി​ൽ (ര​ക്ഷാ​ധി​കാ​രി), ഡോ. ​ഷി​ബു ജോ​സ​ഫ് കോ​ഴി​ക്കോ​ട് (പ്ര​സി​ഡ​ന്‍റ്), രാ​ജേ​ഷ് ജെ​യിം​സ് ക​ടു​ത്തു​രു​ത്തി (സെ​ക്ര​ട്ട​റി), ജോ​യി വ​യ​നാ​ട് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ബാ​ബു കോ​ല​ടി​പ​റ​ന്പി​ൽ വ​ട​ക്കാ​ഞ്ചേ​രി, സ​ന്തോ​ഷ് ക​രു​വാ​ര​ക്കു​ണ്ട്, ജോ​സ് (ഷീ​രാ​ടി) ആ​ന​ന്ദ് ശ്രീ​കൃ​ഷ്ണ​പു​രം, ജോ​യി വ​ല​ക്കാ​വ്, റെ​ജി, ത​ങ്ക​ച്ച​ൻ, ചെ​റി​യാ​ൻ, സ്റ്റാ​നി (വ​യ​നാ​ട്) എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
അ​ടു​ത്ത കു​ടും​ബ​യോ​ഗം തൃ​ശൂ​ർ വ​ല​ക്കാ​വി​ൽ വ​ച്ചു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.