നാ​ദാ​പു​രത്ത് വീ​ടി​ന് തീ​പി​ടി​ച്ചു
Monday, July 22, 2019 1:05 AM IST
നാ​ദാ​പു​രം: കു​നി​ങ്ങാ​ട് കൈ​ത​ക്കു​ണ്ടി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു അ​ടു​ക്ക​ള ഭാ​ഗം പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. കൈ​ത​ക്കു​ണ്ട് പാ​ല​ക്കു​ഴി വാ​സു​വി​ന്‍റെ വീ​ടി​നാ​ണ് ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യോ​ടെ തീപി​ടി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മ​ക​ന് ഭ​ക്ഷ​ണ​മു​ണ്ടാ​ക്കി വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് തീ ​പി​ടി​ച്ച​ത്.​ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ അ​ടു​പ്പി​ലെ തീ ​അ​ണ​ക്കാ​ൻ മ​റ​ന്ന​താ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം .ഓ​ല​മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രെ​ത്തി തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സും, നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു.​ഇ​തി​നി​ട​യി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത് തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ഒ​ഴി​വാ​യി. ചേ​ല​ക്കാ​ട് നി​ന്ന് എ​ത്തി​യ ഫ​യ​ർ എ​ഞ്ചി​നു​ക​ളി​ൽ ഒ​ന്ന് റോ​ഡി​ലെ ചെ​ളി​യി​ൽ പൂ​ണ്ട് താ​ഴ്ന്ന​ത് ഏ​റെ നേ​രം ആ​ശ​ങ്ക​ക്കി​ട​യാ​ക്കി.