ക​രി​പ്പൂ​രിൽ 835 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി
Monday, July 22, 2019 1:05 AM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 835 ഗ്രാം ​സ്വ​ര്‍​ണം കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പി​ടി​കൂ​ടി. വ​യ​നാ​ട് റി​പ്പ​ണ്‍ സ്വ​ദേ​ശി വാ​കേ​രി അ​ബ്ദു​ള്‍ നാ​സ​റാ​ണ് കോ​ഴി​ക്കോ​ട് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ്വ​ര്‍​ണം പൊ​ടി​ച്ച് മി​ശ്ര രൂ​പ​ത്തി​ലാ​ക്കി ഗ​ര്‍​ഭ​നി​രോ​ധ​ന ഉ​റ​ക​ളി​ല്‍ പൊ​തി​ഞ്ഞ് ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 9.50-ന് ​ദു​ബാ​യി​ല്‍ നി​ന്നും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ് പ്ര​സ് വി​മാ​ന​ത്തി​ല്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ അ​ബ്ദു​ള്‍ നാ​സ​റി​നെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്ത​ത്. എ​ക​ദേ​ശം 22 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​സ്റ്റം​സ് ഡെ​പൂ​ട്ടി​ക​മ്മീ​ഷ​ണ​ര്‍ ഇ.​എ​സ്. നി​ഥി​ന്‍​ലാ​ല്‍ , സൂ​പ്ര​ണ്ടു​മാ​രാ​യ എം. ​പ്ര​വീ​ണ്‍ , കെ.​സു​ധീ​ര്‍, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ.​കെ. പ്ര​വീ​ണ്‍​കു​മാ​ര്‍ , ഇ. ​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ , സ​ന്തോ​ഷ് ജോ​ണ്‍ , എം. ​സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ന​ട​ത്തി​യ​ത്.