യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി; വ​ട്ടംക​റ​ങ്ങി നാ​ട്ടു​കാ​രും പോലീസും
Saturday, September 14, 2019 12:19 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പാ​റ​ക്കെ​ട്ടി​നു മു​ക​ളി​ൽ ക​യ​റി​ യു​വാ​വ് ആ​ത്മാ​ഹ​ത്യ ഭീ​ഷ​ണി​ മുഴക്കിയത് പോ​ലീ​സി​നെ​യും ഫ​യ​ർ ഫോ​ഴ്സി​നെ​യും നാ​ട്ടു​കാ​രെ​യും വ​ല​ച്ചു. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പറേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ പ​ന്തി​രി​ക്ക​ര സ്വ​ദേ​ശിയാ​ണു നാ​ലു മ​ണി​ക്കൂ​റോ​ളം ഭീതി സൃഷ്ടിച്ചത്.
ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് അ​ഗ​സ്ത്യ​മ​ല ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഉ​യ​രമുള്ള പാ​റ​ക്കെ​ട്ടി​ലാ​ണു യു​വാ​വ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ ക​യ​റിയ​ത്. താ​ഴെ​യി​റ​ങ്ങാ​ൻ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ വ​ഴ​ങ്ങി​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സു​ം പേ​രാ​മ്പ്ര ഫ​യ​ർ​ഫോ​ഴ്സുമെത്തി. താ​ഴെ ഇ​റ​ങ്ങാ​ൻ ആവശ്യപ്പെട്ടെങ്കിലും യു​വാ​വ് കേ​ൾ​ക്കാ​ത്ത മ​ട്ടി​ലിരുന്നു.
സ​ന്ധ്യയ്ക്ക് പ​ന്തി​രി​ക്ക​ര​യി​ൽ നി​ന്നു സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മെ​ത്തി. അ​വ​ർ വി​ളി​ച്ച​പ്പോ​ൾ യു​വാ​വ് ഇ​റ​ങ്ങി വ​ന്നു. പോ​ലീ​സ് ഇ​യാ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം വിട്ടു. ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യുടെ കാ​ര​ണം വ്യ​ക്ത​മ​ല്ല.