ശോ​ച്യാ​വ​സ്ഥ​യിലായ റോഡിൽ റീ​ത്ത് വ​ച്ച് പ്രതിഷേധിച്ചു
Monday, September 16, 2019 12:08 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് - ഇ​രു​പ​ത്തേ​ഴാം​മൈ​ൽ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്കെ​തി​രേ പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ല്ലാ​നോ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റോ​ഡി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചു.
പ്ര​ദേ​ശ​വാ​സി​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. ക്രി​സ്ത്യ​ൻ പ​ള്ളി, ക്ഷേ​ത്രം, സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്.
കാ​ൽ​ന​ട​യാ​ത്ര​പോ​ലും ക​ഴി​യാ​ത്ത​വി​ധം റോ​ഡ് ത​ക​ർ​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ മു​തി​ർ​ന്ന പൗ​ര​ൻ അ​ഗ​സ്റ്റി​ൻ കോ​ത​മ്പ​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ കാ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, വാ​ർ​ഡ് മെം​ബ​ർ ബി​ജു മാ​ണി, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, ജോ​ൺ​സ​ൺ മാ​ളി​യേ​ക്ക​ൽ, ജോ​ബി കു​രു​പ്ലാ​ക്ക​ൽ, അ​ല​ൻ ക​ള​മ്പ​ൻ​കു​ഴി, മി​ഥു​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ആ​ൽ​ഡ്രി​ൻ പൊ​തി​യി​ട്ടേ​ൽ, ജി​സ് എ​ളം​ബ്ലാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബി​ജു താ​ന്നി​ക്ക​ൽ, ബ്രി​ജേ​ഷ് എ​ളം​ബ്ലാ​ശേ​രി, റി​നൂ​പ് കാ​ക്ക​നാ​ട്ട്, നി​ക്സ​ൺ പ​റ​പ്പി​ള്ളി, നി​സാം കോ​ട്ടോ​ല, വ​രു​ൺ മാ​ത്യു, ജി​ജോ ജോ​സ​ഫ്, അ​ജി​ത് വെ​ട്ടി​ക്കു​ഴി, നീ​ര​ജ് എ​ട്ടി​യി​ൽ, ജോ​ർ​ഡി​ൻ ക​ടു​ക​ന്മാ​ക്ക​ൽ, അ​ഖി​ൽ പൊ​തി​യി​ട്ടേ​ൽ, സി​മി​ലി ബി​ജു, ജോ​ൺ​സ​ൺ പ​ന​ക്ക​വ​യ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.