മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്യ​ണമെന്ന്
Sunday, September 22, 2019 1:01 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല​യി​ലെ കു​ടി​വെ​ള്ള ടാ​ങ്ക് പൊ​ളി​ച്ച കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ചെ​ങ്ങോ​ടു​മ​ല ഖ​ന​ന വി​രു​ദ്ധ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ നാ​ലാം വാ​ർ​ഡ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന് പേ​ർ മാ​ത്ര​മാ​ണ് മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യ​ത്. ക​ണ്ടാ​ൽ അ​റി​യു​ന്ന നി​ര​വ​ധി പേ​ർ പ്ര​തി​ക​ളാ​ണെ​ന്ന്‌ പൊ​ലീ​സ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ബു കാ​ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദി​ലീ​ഷ് കൂ​ട്ടാ​ലി​ട, എ​ൻ.​കെ. മ​ധു​സൂ​ദ​ന​ൻ, കെ. ​രാ​ജേ​ഷ്, പി.​സി. സു​രേ​ഷ്, സി. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.