പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ അ​ശാ​സ്ത്രീ​യ​മാ​യി കു​ഴി​ച്ചു​മൂ​ടി​യ​താ​യി പ​രാ​തി
Saturday, October 19, 2019 12:26 AM IST
പേ​രാ​മ്പ്ര : ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക്, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ പാ​ലേ​രി കു​ള​ത്തൂ​ര്‍ വ​യ​ലി​ന് സ​മീ​പം അ​ശാ​സ്ത്രീ​യ​മാ​യി കു​ഴി​ച്ചു​മൂ​ടി​യ​താ​യി പ​രാ​തി.
ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്‌​ഐ പാ​ലേ​രി മേ​ഖ​ലാ ക​മ്മി​റ്റി പേ​രാ​മ്പ്ര പോ​ലീ​സി​ലും, ശു​ചി​ത്വ മി​ഷ​നും, ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​തു സ്ഥ​ലം കേ​ടു​വ​രു​ത്തി​യ​തി​നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും പ​രാ​തി ന​ല്‍​കി. മേ​ഖ​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പി.​കെ. സു​ധി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല സെ​ക​ട്ട​റി എം. ​സു​ജീ​ഷ്, ട്ര​ഷ​ര്‍ ടി.​പി. ബി​നീ​ഷ് ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി. നി​ഷാ​ന്ത്, പി.​പി. ജി​മേ​ഷ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

ക​ൺ​വ​ൻ​ഷ​ൻ

തി​രു​വ​മ്പാ​ടി: ഐ​എ​ൻ​ടി​യു​സി തി​രു​വ​മ്പാ​ടി മേ​ഖ​ല മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ സംഘടിപ്പിച്ചു.
ഐ​എ​ൻ​ടി​യു​സി യു​വ ജ​ന​വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നി​ഷാ​ബ് മു​ല്ലോ​ളി ഉദ്ഘാടനം ചെയ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​മീ​ഷ് ഇ​ളം​തു​രു​ത്തി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു.