പ​ക​ർ​ച്ച വ്യാ​ധി​ക്കെ​തിരേ ത്രീ​ഡേ മി​ഷ​ൻ ആ​രം​ഭി​ച്ചു
Monday, May 25, 2020 11:39 PM IST
പേ​രാ​മ്പ്ര: മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "മ​ഴ​യെ​ത്തും മു​മ്പേ നാ​ടും വീ​ടും വൃ​ത്തി​യാ​ക്കാം'​എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഴ​ക്കാ​ല പൂ​ർ​വ്വ ശു​ചീ​ക​ര​ണ പ​രി​പാ​ടി​യു​ടെ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ത​ല പ്ര​വ​ർ​ത്ത​നം പ​യ്യോ​ളി അ​ങ്ങാ​ടി​യി​ൽ ആ​രം​ഭി​ച്ചു. മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടും പ​രി​സ​ര​വും പൊ​തു​സ്ഥ​ല​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, എ​ന്നി​വ വൃ​ത്തി​യാ​ക്കും. പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം മു​ൻ പി​എ​സ് സി ​അം​ഗം ടി.​ടി. ഇ​സ്മാ​യി​ൽ നി​ർ​വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് അ​ലി ത​ങ്ങ​ൾ പാ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം​എ​സ്എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തു​റ​യൂ​ർ, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​സി മു​ഹ​മ്മ​ദ്‌ സി​റാ​ജ്, മു​സ്ലിം ലീ​ഗ് തു​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​സി ഷം​സു​ദ്ദീ​ൻ,എം.​കെ അ​ബ്ദു​റ​ഹ്മാ​ൻ, സി.​എ നൗ​ഷാ​ദ് നി​യോ​ജ​ക മ​ണ്ഡലം ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ്‌ അ​ലി ചെ​റു​വ​ണ്ണൂ​ർ, സ​ലിം മി​ലാ​സ്, കെ. ​സി മു​ഹ​മ്മ​ദ്‌,ടി. ​കെ ന​ഹാ​സ്,ഷം​സു​ദ്ദീൻ വ​ട​ക്ക​യി​ൽ, എ.​കെ അ​സീ​ബ്, സി.​കെ അ​സീ​സ്, സി.​എ അ​ബൂ​ബ​ക്ക​ർ, തു​റ​യു​ർ സ​ർ​വ്വീ​സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങാ​ട്ട് മൊ​യ്തീ​ൻ, ഇ.​എം റ​ഫീ​ഖ്,മു​സ്ത​ഫ മ​രു​തേ​രി,തെ​ന​ങ്കാ​ലി​ൽ അ​ബ​ദു​റ​ഹി​മാ​ൻ, പി.​കെ ഇ​സു​ദ്ദീൻ, സി.​എ മൊ​യ്തീ​ൻ,എ​ള​യാ​ട​ത്ത് സു​ബൈ​ർ,കെ. ​എം സ​ലാം, പി. ​ടി അ​ദീ​ബ്, സ​ഈ​ദ് അ​യ​നി​ക്ക​ൽ, ഒ.​എം. നി​ഹാ​ൽ പ്ര​സം​ഗി​ച്ചു.
താ​മ​ര​ശേ​രി: മു​സ്ലീം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മ​റ്റി ന​ട​ത്തു​ന്ന 'മ​ഴ​യെ​ത്തും മു​മ്പെ നാ​ടും വീ​ടും വൃ​ത്തി​യാ​ക്കാം ത്രീ​ഡേ മി​ഷ​ന്‍്' ന് ​ഈ​ങ്ങാ​പ്പു​ഴ​യി​ല്‍ തു​ട​ക്ക​മാ​യി. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ ശു​ചീ​ക​ര​ണ കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്ന​ത്. 26ന് ​വീ​ടും പ​രി​സ​ര​വും 27 ന് ​സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, ആ​ശു​പ​ത്രി​ക​ളും, ബ​സ്‌സ്റ്റാ​ന്‌ഡു​ക​ള്‍, ക​വ​ല​ക​ള്‍ , 28 ന് ​പു​ഴ, തോ​ട് എ​ന്നി​വ​യും വൃ​ത്തി​യാ​ക്കും. ദു​ബൈ കെ​എം​സി​സി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ബി​ച്ചി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് വി​പി​എ ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.