പേ​രാ​മ്പ്രയിൽ ബിവ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ് അ​ട​പ്പി​ച്ചു
Sunday, October 18, 2020 11:10 PM IST
പേ​രാ​മ്പ്ര : കോ​വി​ഡ് വ്യാ​പ​നം മൂ​ലം പേ​രാ​മ്പ്ര പ​ട്ട​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ന്ന​ലെ മു​ത​ല്‍ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് പൂ​ര്‍​ണമാ​യും അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ച​തി​നെ മറികടന്ന് തു​റ​ന്ന ബിവ​റേ​ജ് ഔ​ട്ട്‌​ലെറ്റ് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌, യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ചേ​ര്‍​ന്ന് അ​ട​പ്പി​ച്ചു.​ഇ​ന്ന​ലെ മെ​ഡി​ക്ക​ല്‍ ഷാ​പ്പു​ക​ള്‍ ഒ​ഴി​കെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും തു​റ​ക്കാ​തെ സ​ഹ​ക​രി​ക്കു​മ്പോ​ള്‍ ബി​വ​റേ​ജ് ഔ​ട്ട്‌​ലെറ്റ് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യ് ആ​പ്പ് മു​ഖേ​ന എ​ണ്ണൂ​റോ​ളം ടോ​ക്ക​ണ്‍ ന​ല്‍​കി​യ​താ​യി സ​മ​ര​ക്കാ​ര്‍ പ​റ​യു​ന്നു. സ​മ​ര​ങ്ങ​ളെ തു​ട​ര്‍​ന്ന് ഔ​ട്ട്‌​ലെറ്റ് അ​ട​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സും യൂ​ത്ത് ലീ​ഗും ന​ട​ത്തി​യ സം​യു​ക്ത സ​മ​ര​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ്, യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി. മു​ഹ​മ്മ​ദ് സി​റാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം മി​ലാ​സ്, കെ​എ​സ്‌യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. സൂ​ര​ജ്, കെ.​സി. മു​ഹ​മ്മ​ദ്, കെ.​കെ. റ​ഫീ​ഖ്, മു​ആ​ദ് ന​രി​ന​ട, ടി.​കെ ന​ഹാ​സ്, ആ​ര്‍.​കെ. മു​ഹ​മ്മ​ദ്, സ​ഈ​ദ് അ​യ​നി​ക്ക​ല്‍, സ​ത്യ​ന്‍ ക​ല്ലൂ​ര്‍, നി​ഷാ​ദ്എ​ര​വ​ട്ടൂ​ർ, അ​മീ​ര്‍ വ​ല്ലാ​റ്റ, മു​ബീ​സ് ചാ​ലി​ൽ, ശി​ഹാ​ബ് കോ​റോ​ത്ത്, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.