കൂ​ത്താ​ളി​യി​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ക്ക​ണമെന്ന്
Friday, October 23, 2020 12:29 AM IST
പേ​രാ​മ്പ്ര: കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ക്ക​ണ​മെ​ന്നു യൂ​ത്ത്കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​റ​വി​ടം അ​റി​യാ​ത്ത കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ആം​ബു​ല​ൻ​സ് സൗ​ക​ര്യം ല​ഭി​ക്കാ​തി​രി​ക്കു​ന്ന ദു​ര​വ​സ്ഥ​യു​മു​ണ്ടെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തി​ൻ രാ​ജ് മാ​ങ്ങോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദി​ലീ​പ് തോ​ട്ട​ത്തി​ൽ, റാ​ഷി​ദ് കി​ഴ​ക്കേ​ട​ത്ത്, ജെ.​ഡി ര​ജീ​ഷ്, മു​ഹ​മ്മ​ദ് ഷാ​ഫി, ടി.​എ​ൻ റം​ഷാ​ദ്, അ​ശ്വ​ജി​ത്ത്, അ​ശ്വി​ൻ ദേ​വ്, അ​ശ്വി​ൻ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.