നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ടെ​ലി​വി​ഷ​ൻ കൈ​മാ​റി
Friday, June 18, 2021 11:15 PM IST
മു​ട്ടി​ൽ: കേ​ര​ള ഇ​ല​ക‌​ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ എം.​എ​സ്. റാ​വു​ത്ത​ർ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന കു​ടും​ബ​ത്തി​ന് ടെ​ലി​വി​ഷ​ൻ ന​ൽ​കി. മാ​ണ്ടാ​ട് ചാ​ഴി​വ​യ​ൽ സ്വ​ദേ​ശി വി​ധ​വ​യാ​യ ല​ക്ഷ്മി​യു​ടെ വീ​ട്ടി​ൽ മൂ​ന്ന് മ​ക്ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ സം​ഘ​ട​ന ഈ ​കാ​ര്യം എ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.
സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത ഇ​വ​ർ​ക്ക് ന​ൽ​കി​യ ടെ​ലി​വി​ഷ​ൻ കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ മ​ങ്ങാ​ട​ൻ, വാ​ർ​ഡ് മെം​ബ​ർ ബി​ന്ദു, കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ, കേ​ര​ള ഇ​ല​ക്‌​ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​എം. ജം​ഹ​ർ, ആ​ർ. മോ​ഹ​ൻ​ദാ​സ്, സി.​കെ. അ​ബ്ദു​ൾ​അ​സീ​സ്, കെ.​എം. വാ​സു​ദേ​വ​ൻ, കെ.​എ​സ്. ഫാ​ഹിം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.