വാ​യ​നാ​ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, June 20, 2021 3:39 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന വാ​യ​നാ​ദി​നാ​ച​ര​ണ​ത്തി​ന് ബ​ത്തേ​രി​യി​ൽ തു​ട​ക്ക​മാ​യി. ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ഠി​താ​വ് തൊ​ടു​വ​ട്ടി കോ​ള​നി​യി​ലെ ശാ​ര​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​യ​നാ​ദി​ന പ​ക്ഷാ​ച​ര​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ സാ​ക്ഷ​ര​താ പ​ദ്ധ​തി​യി​ലൂ​ടെ അ​ക്ഷ​ര ജ്ഞാ​നം നേ​ടാ​ൻ സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം ശാ​ര​ദ പ​ങ്കു​വെ​ച്ചു. ഡോ. ​ജി​നേ​ഷ്കു​മാ​ർ വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ൽ​കി.
ആ​ദി​വാ​സി പ​ഠി​താ​ക്ക​ളു​ടെ പു​സ്ത​ക വാ​യ​ന, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്വി​സ് മ​ത്സ​രം, പു​സ്ത​ക ച​ർ​ച്ച, ആ​സ്വാ​ദ​ന​കു​റി​പ്പ് ത​യാ​റാ​ക്ക​ൽ, അ​മ്മ വാ​യ​ന, പ്ര​ഭാ​ഷ​ണം, ഏ​കാ​ഭി​ന​യം തു​ട​ങ്ങി​യ ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വാ​യ​നാ​ദി​ന പ​ക്ഷാ​ച​ര​ണം ന​ട​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​കെ ര​മേ​ശ് പ​റ​ഞ്ഞു. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ടോം ​ജോ​സ്, ലി​ഷ, കെ. ​റ​ഷീ​ദ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ രാ​ധാ ര​വീ​ന്ദ്ര​ൻ, സി.​കെ. ഹാ​രി​ഫ്, എം​ഇ​സി ക​ണ്‍​വീ​ന​ർ അ​ബ്ദു​ൾ നാ​സ​ർ, ലൈ​ബ്രേ​റി​യ​ൻ ഷാ​ഫി​യ ബീ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി: വാ​യ​ന​യു​ടെ മ​ഹ​ത്വം വി​ളി​ച്ചോ​തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി തൃ​ശ്ശി​ലേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിൽ വാ​യ​ന​വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി. പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​നും പി.​എ​ൻ. പ​ണി​ക്ക​രു​ടെ മ​ക​നു​മാ​യ എ​ൻ. ബാ​ല​ഗോ​പാ​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​ല ടീ​ച്ച​ർ, വാ​ർ​ഡ് മെ​ന്പ​ർ കെ.​ജി. ജ​യ, ലൈ​ബ്ര​റേ​റി​യ​ൻ ജ​യ്ന പ്ര​മോ​ദ്, കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി ദേ​വ​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.