അറുപതുകാരൻ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Thursday, September 16, 2021 10:29 PM IST
ഗൂ​ഡ​ല്ലൂ​ർ: അറപതുകാരനെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​പ്പാ​ലം സ്വ​ദേ​ശി രാ​മ​സ്വാ​മി (60) ആ​ണ് മ​രി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ർ ഫ​യ​ർ​ഫോ​ഴ്സ് റി​ട്ടയേർ​ഡ് ജീ​വ​ന​ക്കാ​ര​നാ​ണ്.

ര​ണ്ട് ദി​വ​സം മു​ന്പാ​ണ് ഇ​യാ​ൾ നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് ഇ​രു​ന്പ് പാ​ല​ത്തി​ലെ പാ​ണ്ഡ്യാ​ർ പു​ഴ​യി​ൽ ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: നാ​ഗ​ല​ക്ഷ്മി. മ​ക്ക​ൾ: ബാ​ല​മു​രു​ക​ൻ (ഗൂ​ഡ​ല്ലൂ​ർ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​ൻ), ദി​നേ​ശ്കു​മാ​ർ.