ഭാ​ര​ത് ബ​ന്ദി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കി​സാ​ൻ മേ​ാർ​ച്ച സം​യു​ക്ത സ​മ​ര​സ​മി​തി
Saturday, September 25, 2021 12:58 AM IST
ക​ൽ​പ്പ​റ്റ: കോ​ർ​പ്പ​റേ​റ്റ് അ​നു​കൂ​ല കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, പൊ​തു​മേ​ഖ​ല സ്വ​കാ​ര്യ​വ​ത്ക്ക​ര​ണം ഉ​പേ​ക്ഷി​ക്കു​ക, വൈ​ദ്യു​തി നി​യ​മ​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി 27ന് ​ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കി​സാ​ൻ മേ​ർ​ച്ച സം​യു​ക്ത​സ​മ​ര സ​മി​തി. ക​ർ​ഷ​ക​രു​ടെ പോ​രാ​ട്ട​ത്തി​ൽ കാ​ർ​ഷി​ക ജി​ല്ല​യാ​യ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് ഹ​ർ​ത്താ​ൽ വി​ജ​യി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ൽ സ​മ​രം സ​ന്പൂ​ർ​ണ​മാ​യി​രി​ക്കും. രാ​ജ്യ​ത്തെ ട്രേ​ഡ് യൂ​ണി​യ​നു​ക​ളെ​ല്ലാം പി​ന്തു​ണ ന​ൽ​കു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് എ​ല്ലാ വി​ല്ലേ​ജ് കേ​ന്ദ്ര​ങ്ങ​ളി​ലും ക​ർ​ഷ​ക​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന് ഐ​ക്യ​ദാ​ർ​ഡ്യ സ​ദ​സു​ക​ളും നാ​ളെ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​വും ഗൃ​ഹാ​ങ്ക​ണ ഐ​ക്യ​ദാ​ർ​ഡ്യ സ​ദ​സും സം​ഘ​ടി​പ്പി​ക്കും.
കൂ​ടാ​തെ ജി​ല്ല​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ പ​ട്ട​ണ​ങ്ങ​ളി​ലും പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ പി.​കെ. സു​രേ​ഷ്, ഡോ.​അ​ന്പി ചി​റ​യി​ൽ, എ​ൻ.​ഒ. ദേ​വ​സ്യ, റെ​ജി ഓ​ലി​കാ​രോ​ട്ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.