മി​ഷ​ൻ ഞാ​യ​ർ ആ​ഘോ​ഷം ന​ട​ത്തി
Tuesday, October 19, 2021 12:57 AM IST
മീ​ന​ങ്ങാ​ടി: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് മീ​ന​ങ്ങാ​ടി ശാ​ഖ​യു​ടെ മി​ഷ​ൻ​മാ​സാ​ച​ര​ണം ’ആ​ഷേ​ർ 2021’ മീ​ന​ങ്ങാ​ടി സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. മീ​ന​ങ്ങാ​ടി ശാ​ഖ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ഇ​ല്ലി​മൂ​ട്ടി​ൽ, അ​സി​റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​ബി​ൻ തൂ​ങ്കു​ഴി, വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ൻ​സി​ൽ എ​സ്എ​ബി​എ​സ് ശാ​ഖ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​മാ​രി സ്വാ​ന്ത​ന മ​രി​യ ച​ന്ദ​ന​പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് മി​ഷ​ൻ സ​മ്മേ​ള​ന​വും മി​ഷ​ൻ റാ​ലി​യും ന​ട​ത്തി. മി​ഷ​ൻ ഞാ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ നി​സ്വാ​ർ​ത്ഥ സേ​വ​നം ചെ​യ്തു​വ​രു​ന്ന ഇ​ട​വ​ക​യി​ലെ കോ​വി​ഡ് പോ​രാ​ളി​ക​ളെ ആ​ദ​രി​ച്ചു.
മി​ഷ​ൻ​ലീ​ഗ് അം​ഗ​ങ്ങ​ൾ ബ​ത്തേ​രി മേ​ഖ​ല​യു​ടെ കീ​ഴി​ലു​ള്ള 13 ശാ​ഖ​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ഡ​യ​റ​ക്ടേ​ർ​സി​നും വൈ​സ് ഡ​യ​റ​ക്ടേ​ർ​സി​നും മി​ഷ​ൻ ഞാ​യ​ർ ആ​ശം​സ അ​റി​യി​ച്ചു​കൊ​ണ്ട് ശാ​ഖാം​ഗ​ങ്ങ​ളു​ടെ 1000 സു​കൃ​ത​ജ​പ പ്രാ​ർ​ത്ഥ​ന​ക​ൾ കോ​ർ​ത്തി​ണ​ക്കി​യ സു​കൃ​ത​ജ​പ പൂ​ച്ചെ​ണ്ട് സ്നേ​ഹ സ​മ്മാ​ന​മാ​യി ന​ൽ​കി മി​ഷ​ൻ സ്നേ​ഹം അ​റി​യി​ക്കു​ക​യും ചെ​യ്തു.