എ​ണ്‍​പ​ത്തി​യ​ഞ്ചാം വ​യ​സി​ലും വാ​യ​ന​യു​ടെ ആ​ന​ന്ദ​ത്തി​ൽ...
Thursday, November 25, 2021 12:49 AM IST
പു​ൽ​പ്പ​ള്ളി: അ​ഞ്ചാം​ക്ലാ​സ് വ​രെ​യെ പ​ഠി​ച്ചി​ട്ടു​ള്ളു എ​ന്ന​തൊ​ന്നും 85ാം വ​യ​സി​ലും ശോ​ശാ​മ്മ ജോ​സ​ഫി​നു പ്ര​ശ്ന​മ​ല്ല. വാ​യ​ന​യു​ടെ ആ​ന​ന്ദ​ത്തി​ൽ മു​ഴു​കി​യ ജീ​വി​ത​മാ​ണ​വ​രു​ടേ​ത്.
പു​ൽ​പ്പ​ള്ളി താ​ന്നി​ത്തെ​രു​വ് കാ​ഞ്ഞി​ര​ക്കാ​ട്ട് ശോ​ശാ​മ്മ ജോ​സ​ഫ് ലോ​ക​പ്ര​സി​ദ്ധ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് വാ​യി​ക്കു​ന്ന​ത്.
ഡാ​ൻ ബ്രൗ​ണി​ന്‍റെ ഡാ​വി​ഞ്ചി​കോ​ഡ്, പൗ​ലോ കൊ​യ്‌​ലോ​യു​ടെ ആ​ൽ​കെ​മി​സ്റ്റ്, ഫ​യ​ദോ​ർ ദ​സ്ത​യേ​വ്സ്കി​യു​ടെ കു​റ്റ​വും ശി​ക്ഷ​യും എ​ന്നി​ങ്ങ​നെ പോ​കു​ന്നു ശോ​ശാ​മ്മ​യു​ടെ ഇ​ഷ്ട​കൃ​തി​ക​ൾ. ഈ ​സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ മ​റ്റു കൃ​തി​ക​ളും ശോ​ശാ​മ്മ വാ​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ എ​ഴു​ത്തു​കാ​രാ​യ എം​ടി​യു​ടെ​യും ബ​ഷീ​റി​ന്‍റെ​യും മു​കു​ന്ദ​ന്‍റെ​യു​മെ​ല്ലാം നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ അ​വ​ർ ഹൃ​ദ​യ​ത്തി​ലേ​റ്റു​ന്നു.
കു​ടി​യേ​റ്റ​ക്കാ​ല​ത്ത് ജോ​ലി​ക്കി​ട​യി​ലും ജീ​വി​ത​കാ​ല​ത്തി​ലു​ട​നീ​ളം ശോ​ശാ​മ്മ​യ്ക്കു കൂ​ട്ട് പു​സ്ത​ക​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു. അ​മ്മ​യു​ടെ വാ​യ​നാ​ശീ​ലം തി​രി​ച്ച​റി​ഞ്ഞ് മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മെ​ല്ലാ​മാ​ണ് ശോ​ശാ​മ്മ​ക്കു പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്.
വീ​ട്ടി​ൽ ചെ​റി​യ ലൈ​ബ്ര​റി​യും പ്ര​ത്യേ​ക വാ​യ​ന​മു​റി​യു​മെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ശോ​ശാ​മ്മ​ക്കി​ഷ്ടം ഉ​മ്മ​റ​പ്പ​ടി​യി​ലി​രു​ന്ന‌ു വാ​യി​ക്കാ​നാ​ണ്. മ​ല​യാ​ള​ത്തി​നൊ​പ്പം ഇ​ന്ത്യ​യി​ലെ ഒ​ട്ട​ന​വ​ധി എ​ഴു​ത്തു​കാ​രു​ടെ​യും പു​സ്ത​ക​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ശോ​ശാ​മ്മ വാ​യി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും ഒ​ട്ടെ​റെ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് പ​റ​യു​ന്ന ശോ​ശാ​മ്മ​ക്ക് വ​ലി​യൊ​രു സു​ഹൃ​ത്ത് വ​ല​യം കൂ​ടി​യു​ണ്ട്.
പ്രാ​യ​ത്തി​ന്‍റെ വി​ഷ​മ​ത​ക​ളു​ണ്ടെ​ങ്കി​ലും രാ​ത്രി​യും പ​ക​ലെ​ന്നു​മി​ല്ലാ​തെ ശോ​ശാ​മ്മ വാ​യ​ന തു​ട​രു​ക​യാ​ണ്.
മ​ക്ക​ളാ​യ ഡോ. ​ഏ​ബ്ര​ഹാം, റി​ട്ട​യേ​ർ​ഡ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​ർ​ജ്, മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ, സാ​ലി എ​ന്നി​വ​ർ ശോ​ശാ​മ്മ​യു​ടെ വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.