ടേ​ബി​ൾ ടെ​ന്നി​സ് സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ്
Monday, March 25, 2024 12:46 AM IST
ക​ൽ​പ്പ​റ്റ: എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​ൻ​ഡോ​ർ ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​പെ​ക്സ് അ​ക്കാ​ദ​മി​യി​ൽ ടേ​ബി​ൾ ടെ​ന്നി​സ് സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് ന​ട​ത്തു​ന്നു. അ​ഞ്ച് വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ മെ​യ് 31 വ​രെ​യാ​ണ് ക്യാ​ന്പ്.

തു​ട​ക്ക​ക്കാ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും പ്ര​ത്യേ​ക​മാ​ണ് ഞാ​യ​ർ ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ൽ ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. തു​ട​ക്ക​ക്കാ​ർ​ക്ക് രാ​വി​ലെ ഏ​ഴ് മു​ത​ൽ 8.15 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ 4.30 വ​രെ​യും മ​റ്റു​ള്ള​വ​ർ​ക്ക് രാ​വി​ലെ ഏ​ഴ് മു​ത​ൽ 10 വ​രെ​യും വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ രാ​ത്രി 7.15വ​രെ​യു​മാ​ണ് പ​രി​ശീ​ല​നം.

എ​ൻ​ഐ​എ​സ് ടേ​ബി​ൾ ടെ​ന്നി​സ് കോ​ച്ച് എം. ​രാ​ഹു​ൽ ക്യാ​ന്പ് ന​യി​ക്കും. വി​ശ​ദ​വി​വ​ര​ത്തി​ന് 7907027822 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.