കൽപ്പറ്റ: ഡോ.എം.എസ്. സ്വാമിനാഥൻ പുത്തൂർവയൽ ഗവേഷണനിലയത്തിൽ കെ.വി. ദിവാകരൻ അനുസ്മരണം നടത്തി. സുസ്ഥിര വികസനത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും ശക്തനായ വക്താവും വയനാട്ടിലെ ആദ്യ ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ ശിൽപ്പികളിലൊരാളുമായിരുന്നു പൊഴുതന സ്വദേശിയായ ദിവാകരൻ. വയനാട് കാർഷിക ഗ്രാമ വികസന സമിതിയുടെയും വാംകോ പ്രൊഡ്യൂസർ കന്പനിയുടെയും അമരക്കാരനുമായിരുന്നു.
ഗവേഷണനിലയം മേധാവി ഡോ.വി. ഷക്കീല അധ്യക്ഷത വഹിച്ചു. ഡോ.എൻ. അനിൽകുമാർ, അനസ് റോസ്ന സ്റ്റെഫി, എൻ.സി. പ്രസാദ്, പി. അനിൽകുമാർ, ഡി. രാജൻ, ഡോ.അനിൽ സക്കറിയ, പള്ളിയറ രാമൻ, വി. ജിഷ, മഹിത മൂർത്തി, സി.എം. ശിവരാമൻ, ഡോ.ടി.ആർ. സുമ, മുരളി, ജോണി പാറ്റാനി, ലൗലി അഗസ്റ്റിൻ, ജോസ് തുടങ്ങിയവർ പങ്കെടുത്തു.